
ചെങ്ങന്നൂർ: സാങ്കേതിക ആശയവും സംരംഭകത്വ മികവും തെളിയിച്ച് ചെങ്ങന്നൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളായ ബ്ലെസ്സൺ മാത്യു വിൽസൺ, ബിൻസൺ ബി, ശ്രീരാഗ് ആർ. ഇവർ അവതരിപ്പിച്ച പ്രോജക്ടിനാണ്
രണ്ടാം സ്ഥാനം ലഭിച്ചത്. തൃശ്ശൂർ സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി -ൽ കേരള സ്റ്റാർട്ട് അപ് മിഷന്റെ സഹകരണത്തോടെ നടന്ന സംസ്ഥാനതല മത്സരത്തിലാണ് മൂന്ന് അംഗ ടീം ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. ഇരുന്നൂറോളം പ്രൊജക്ടുകളാണ് ഈ മത്സരത്തിൽ മാറ്റുരച്ചത്.
തെരുവുനായ ശല്യവും മനുഷ്യ–നായ സംഘർഷങ്ങളും കുറയ്ക്കുന്നതിനായി
അൾട്രാസോണിക് ടെക്നോളജിയെ
അടിസ്ഥാനമാക്കി വികസിപ്പിച്ച
വിയറബിൾ സേഫ്റ്റി ഉപകരണം
ആണ്ഇത്.
ഈ നേട്ടത്തിന് പുറമെ ടീമിന് 2 ലക്ഷം രൂപ നിക്ഷേപ പിന്തുണയും ലഭിച്ചു.
അടുത്ത ഘട്ടങ്ങളിലേക്ക് മുന്നേറാൻ ഈ നിക്ഷേപം ടീമിന് സഹായകരമാകും.
മൂന്ന് യുവാക്കളുടെ ഈ
യാത്രയ്ക്ക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. ടിന്റു മേരി ജോൺ ശക്തമായ നേതൃത്വം നൽകി.










